03:01am 12 November 2026
NEWS
യു എം എ ഐ നാല്പതാം വാർഷിക സമാപനം നാളെ
04/12/2025  11:42 AM IST
nila
യു എം എ ഐ നാല്പതാം വാർഷിക സമാപനം നാളെ

ദോഹ:യുണൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി ഇന്റർനാഷണൽ നാല്പതാം വാർഷികാഘോഷങ്ങൾ നാളെ സമാപിക്കുമെന്ന്
മാനേജ്മെന്റ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആറു മാസക്കാലം നീണ്ടു നിന്നആഘോഷങ്ങൾക്കാണ് ഗറാഫ ഇൻഡോർ സ്റ്റേഡിയത്തിൽ വൈകീട്ട് 6 മണി മുതൽ  സമാപനമാവുന്നത്.
2025 മെയ് 30ന് ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ചു നടത്തിയ ബ്ലഡ് ഡോണേഷൻ ക്യാമ്പോട് കൂടിയാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് വനിതകൾക്കായി വെയിറ്റ് ലോസ് മത്സരവും കുട്ടികൾക്ക് ചിത്ര രചനാ മത്സരവും സംഘടിപ്പിച്ചു. മുതിർന്നവർക്കായി ഇന്റർനാഷണൽ  പഞ്ച ഗുസ്തി മത്സരവും വടം വലി മത്സരവും സംഘടിപ്പിച്ചു.
വ്യാഴം വൈകീട്ട് 5 മണി മുതൽ വെള്ളിയാഴ്ച വൈകീട്ട് 5 മണി വരെ കരാട്ടെ, കുങ്ഫു, വുഷു  ചാമ്പ്യൻ ഷിപ്പുകൾ നടക്കും.  
സിറ്റി എക്സ്ചേഞ്ച് മുഖ്യ പ്രായോജകരായി വെള്ളിയാഴ്ച നടക്കുന്ന സമാപന ഇവന്റിൽ ഖത്തർ ബോക്സിങ് & റെസ്ലിങ് ഫെഡറേഷൻ പ്രസിഡന്റും    ഖത്തറിലെ ആദ്യ പ്രൊഫഷണൽ ബോക്സറുമായ ഷെയ്ഖ് ഫഹദ് ഖാലിദ് അൽ താനി മുഖ്യാതിഥിയായി പങ്കെടുക്കും.
ഖത്തർ കരാട്ടെ ഫെഡറേഷൻ പ്രതിനിധികൾ ഉൾപ്പെടെ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിക്കും.
നാല്പത് വർഷം പൂർത്തിയായ യുണൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി ഇന്റർനാഷനലിന്റെ ഗ്രാൻഡ് മാസ്റ്ററും ഫൗണ്ടറുമായ സിഫു ഡോ. ആരിഫ് സിപിയെ ചടങ്ങിൽ വെച്ച് ആദരിക്കും.
ഇന്ത്യൻ നാഷണൽ താരങ്ങൾ ഉൾപ്പെടെ അവതരിപ്പിക്കുന്ന വിവിധ മാർഷ്യൽ ആർട്സ് പ്രദർശനം, പ്രമുഖ ഗായകർ നേതൃത്വം കൊടുക്കുന്ന സംഗീത വിരുന്ന്, തന്നൂറ തുടങ്ങി വിവിധ കലാ,കായിക  പരിപാടികളാണ് സമാപന ചടങ്ങിൽ നടക്കുന്നത്. 
മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് ഫ്രീ പാസ് മുഖേനയാണ് ചടങ്ങിലേക്ക്  പ്രവേശനം. 
വാർത്താസമ്മേളനത്തിൽ
UMAIസ്ഥാപകനും ഗ്രാൻഡ് മാസ്റ്ററുമായ
 സിഫു ഡോ. ആരിഫ് സി.പി,UMAI ഖത്തർഡയറക്ടർ
 ഷിഹാൻ നൗഷാദ് കെ. മണ്ണോളി,പി.ആർ. ഇൻചാർജ്ഉബൈദ് സി.കെ,സിറ്റി എക്സ്ചേഞ്ച് ഹെഡ് ഓഫ്ഓപ്പറേഷൻസ്ഷാനിബ് ഷംസുദ്ദീൻ,കുങ്ഫു അസിസ്റ്റന്റ് കോർഡിനേറ്റർശരീഫ് തിരുവള്ളൂർ,UMAI സെക്രട്ടറിഷബീർ വാണിമേൽ,പ്രോഗ്രാം കോർഡിനേറ്റർഅബ്ദുള്ള പൊയിൽ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img